ഇന്ധനവില ഇന്നും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ 10 രൂപയുടെ വര്‍ധന

ഇന്ധനവില ഇന്നും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ  10 രൂപയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ 10 രൂപയുടെ വര്‍ധനയാണ്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.

പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10.01 രൂപയും ഡീസലിന് ഒന്‍പത് രൂപ 67 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.