സംസ്ഥാനത്ത് ആറ് വ‍ര്‍ഷത്തിനിടെ കൈക്കൂലി കേസിൽ പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; മുന്നിൽ റവന്യൂവകുപ്പ്

സംസ്ഥാനത്ത് ആറ് വ‍ര്‍ഷത്തിനിടെ കൈക്കൂലി കേസിൽ പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; മുന്നിൽ റവന്യൂവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ആറ് വ‍ര്‍ഷത്തിനിടെ കൈക്കൂലി കേസിൽ പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസുകളെ സമീപിച്ചവരില്‍ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്.

റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരില്‍ കൂടുതലും. 18 പൊലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് പിടികൂടി. കരം മടക്കാനും ഭൂമി തരമാറ്റാനും സര്‍ട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവര്‍നിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. പ്യൂണ്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ പിടിയിലായത്.

നഗരകാര്യവകുപ്പാണ് കൈക്കൂലിക്കാര്യത്തില്‍ തൊട്ടുപിന്നിൽ 15 പേര്‍. പഞ്ചായത്തില്‍ എട്ടുപേരും ആരോഗ്യവകുപ്പിലെ ഏഴുപേരാണ് പിടിയിലായത്. മുമ്പോരിക്കലും പിആര്‍ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലിയുമായി പിടിയിലായിട്ടില്ല. എന്നാല്‍ ഒരു കാരാറുകാരനില്‍ നിന്നും പണം വാങ്ങുന്നതിനിടെ പിആര്‍ഡിയിലെ ഒരു ഉന്നതഉദ്യോഗസ്ഥനും പിടിയിലായി.

പാലക്കാടും കോട്ടയത്തുമാണ് ഏറ്റവും കൂടുതല്‍ പിടിയിലായത്. 15 പേര്‍ വീതമാണ് ഇവിടെ പിടിയിലായത്. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും പിടിയിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.