രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ലെന്ന് പഠനം

രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ലെന്ന് പഠനം

രാത്രിയില്‍ ലൈറ്റിട്ടാണോ ഉറങ്ങുന്നത്? എങ്കില്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി ഉറക്കത്തിനിടയില്‍ മുറിയില്‍ മിതമായ തോതിലുള്ള വെളിച്ചമാണെങ്കില്‍ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ഈ പഠനത്തിന്റെ ഫലങ്ങള്‍ തെളിയിക്കുന്നത് ഉറക്കത്തില്‍ മുറിയിലെ മിതമായ വെളിച്ചം ഗ്ലൂക്കോസ്, ഹൃദയ സംബന്ധമായ നിയന്ത്രണങ്ങള്‍ എന്നിവയെ ബാധിക്കും എന്നാണ്. ഇത് ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

രാത്രിയില്‍ ഉറക്കത്തില്‍ പ്രകാശം കൊള്ളുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

മിതമായ പ്രകാശം ശരീരത്തെ ഉയര്‍ന്ന സമ്മര്‍ദ്ദത്തിലേയ്ക്ക് നയിച്ചതായി അന്വേഷകര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍, ഹൃദയമിടിപ്പ് വര്‍ധിക്കുന്നതിനൊപ്പം ഹൃദയം ചുരുങ്ങുന്നതിന്റെ ശക്തിയും ഓക്‌സിജന്‍ നിറഞ്ഞ രക്ത പ്രവാഹത്തിനായി രക്തക്കുഴലുകളിലേക്ക് എത്ര വേഗത്തില്‍ രക്തം എത്തിക്കുന്നു എന്നതിന്റെ നിരക്കും വര്‍ധിക്കുന്നു.
ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവയ്ക്ക് പുറമെ പകല്‍ സമയത്തെ വെളിച്ചം ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ രാത്രിയില്‍ പ്രകാശത്തിന്റെ മിതമായ തീവ്രത പോലും ഹൃദയത്തിന്റെയും എന്‍ഡോക്രൈന്‍ ആരോഗ്യത്തിന്റെയും അളവുകളെ തകരാറിലാക്കുമെന്നും പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.