വാഷിംഗ്ടണ്‍: ബുച്ചയിലെ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഇന്ത്യ. ഉക്രെയ്നിലെ സാധാരണ ജനങ്ങളുടെ മരണം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. റഷ്യയുടെ ആക്രമണങ്ങളില്‍ ഉക്രെയ്‌നില്‍ കുട്ടികളുള്‍പ്പടെ കൊല്ലപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.
ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നാണ്. ഉപാധികളില്ലാതെ കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇക്കാര്യത്തില്‍ നടത്തുന്ന സ്വതന്ത്രാന്വേഷണത്തേയും പിന്തുണക്കുമെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. ഉക്രെയ്‌നിലുണ്ടായ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഇതുമൂലം ഭക്ഷ്യ-ഊര്‍ജ വിലകള്‍ വര്‍ധിക്കും.
വികസ്വര രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികളായ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടാവണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.