ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് എട്ടു മണിക്കൂറില്‍ എത്തിച്ചേരാന്‍ പറ്റുന്ന റോഡ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് എട്ടു മണിക്കൂറില്‍ എത്തിച്ചേരാന്‍ പറ്റുന്ന റോഡ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: കാഷ്മീരില്‍ നടന്നു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ എട്ടു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്താന്‍ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ജമ്മു കാഷ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കാഷ്മീരിനും ലഡാക്കിനും ഇടയിലുള്ള സോസിലയില്‍ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണ് നിര്‍മിക്കപ്പെടുന്നതെന്നും ഗഡ്കരി അറിയിച്ചു. ലേ-മണാലി റൂട്ടിലെ അടല്‍ ടണല്‍ ഇതിനകം തന്നെ യാത്രാ സമയം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്.

ശ്രീനഗര്‍-കത്ര-ഡല്‍ഹി എക്സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാകുന്നതിലൂടെ യാത്രാസമയം ഇനിയും കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ നിരവധി ആളുകള്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും യാത്രാസമയം ലഘൂകരിക്കുന്നത് അവര്‍ക്ക് ഏറെ സഹായപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.