ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിച്ചിട്ടാകാം മനുഷ്യാവകാശത്തെപ്പറ്റി പറയുന്നത് : പാകിസ്ഥാന് ചുട്ട മറുപടി നൽകി ഇന്ത്യ

ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിച്ചിട്ടാകാം മനുഷ്യാവകാശത്തെപ്പറ്റി പറയുന്നത് :  പാകിസ്ഥാന് ചുട്ട മറുപടി നൽകി ഇന്ത്യ

ജനീവ: പാകിസ്ഥാനിൽ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിച്ചിട്ട് മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കണമെന്ന് 45 മത് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ശക്തമായി നിലപാട് അറിയിച്ചു. ജനീവയിലെ സ്ഥിരം പ്രതിനിധിസംഘത്തിലെ ഫസ്റ്റ് സെക്രട്ടറി  പവൻ ബാധെ ജമ്മു കാശ്മീരില മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ പാകിസ്ഥാന്റെയും  തുർക്കിയുടെയും  ഓർഗനേഷൻ ഓഫ് ഇസ്ലാമിക് കൗൺസിലിന്റെയും ആരോപണങ്ങളെ തള്ളി ശക്തമായ ഭാഷയിൽ മറുപടി നൽകി.
പാകിസ്ഥാൻ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നും മതന്യൂനപക്ഷങ്ങളെ വിവേചനത്തോടെ കാണുകയും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിൽ പോലും വേർതിരിവ് കാണിക്കുന്ന പാകിസ്ഥാന്റെ മനുഷ്യാവകാശ പ്രസംഗങ്ങൾ വ്യർത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. നീചമായ നിയമങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനത്തിലൂടെയും കലാപങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും പലതരത്തിൽ  ന്യൂനപക്ഷങ്ങളെ വേട്ടയാടി ഇനി അവർക്ക് അവിടെ സ്ഥാനമില്ലെന്ന് പാകിസ്ഥാൻ തെളിയിച്ചിരിക്കുന്നു.ആയിരക്കണക്കിന് ഹിന്ദു - സിഖ് - ക്രിസ്ത്യൻ പെൺകുട്ടികൾ പാകിസ്ഥാനിൽ ക്രൂരമായി പീഡനങ്ങൾക്കും നിർബന്ധിത മതമാറ്റ - വിവാഹങ്ങൾക്ക്  ഇരയാകുന്നുവെന്ന് പാകിസ്ഥാന് നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.
ബലൂചിസ്ഥാനിലെയും സിന്ധിലെയും കുടുംബങ്ങളെ ആക്രമിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും കേൾക്കാത്ത ഒരു ദിവസമില്ലെന്നും മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ആക്രമിപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതിനോടൊപ്പം ജമ്മു കാശ്മീരിന്റെ പേരിൽ തുർക്കിയുടെ പ്രതിനിധി നടത്തിയ റഫറൻസിന് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് ജനാധിപത്യ മര്യാദയല്ലെന്ന് മറുപടി നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.