'വോട്ട് ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ വിലയടക്കം ഓര്‍മ്മിക്കണമെന്ന് മോഡി'; പഴയ വീഡിയോ കുത്തിപ്പൊക്കി ശശി തരൂര്‍

'വോട്ട് ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ വിലയടക്കം ഓര്‍മ്മിക്കണമെന്ന് മോഡി'; പഴയ വീഡിയോ കുത്തിപ്പൊക്കി ശശി തരൂര്‍

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഇന്ധന വില കുതിച്ച് ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധം ഉയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.

ഇന്ധന വില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കുന്ന വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്റെ പരിഹാസം. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം ഉണ്ടായപ്പോള്‍ നടത്തിയ പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്.

വോട്ട് ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ വിലയടക്കം ഓര്‍മ്മിക്കണമെന്ന് പ്രസംഗത്തില്‍ മോഡി പറയുന്നു. 2013ല്‍ മന്‍മോഹന്‍ സിംങ് ആയിരുന്നു പ്രധാനമന്ത്രി. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയും. വില വര്‍ധനവ് കാരണം പാവങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങള്‍ വിശന്നു കരയുകാണെന്നും മോഡി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോഡി പറഞ്ഞുവെയ്ക്കുന്നു.



വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച തരൂര്‍ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്നും വ്യക്തമാക്കുന്നു. നിലവിലെ പെട്രോള്‍, ഡീസല്‍ വില, പാചകവാതക വില, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില എന്നിയടക്കം സാധാരണക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.