ഇന്ധനവില വര്‍ധനയ്ക്കെതിരെ കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചു

ഇന്ധനവില വര്‍ധനയ്ക്കെതിരെ കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. ഇരുചക്ര വാഹനങ്ങള്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടി വലിച്ചും കുതിരവണ്ടിയിലും കാളവണ്ടിയിലും നേതാക്കള്‍ യാത്ര ചെയ്തും പിന്നാലെ പ്രവര്‍ത്തകരുടെ വന്‍ നിരയെ അണിനിരത്തിയുമാണ് വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കെപിസിസിയുടെ നേതൃത്വത്തില്‍ മ്യൂസിയം ജംക്ഷനില്‍ നിന്നു രാജ്ഭവനിലേക്കായിരുന്നു പ്രകടനം.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരടക്കം കാളവണ്ടിയില്‍ യാത്ര ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, എഐസിസി സെക്രട്ടറി പി. വിശ്വനാഥന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.