ന്യൂഡല്‍ഹി: ലഡാക്കിലെ വൈദ്യുതി വിതരണം തടസപ്പെടുത്താന്‍ ചൈനീസ് ഹാക്കേഴ്സ് ശ്രമിച്ചതായി കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി ആര്‍.കെ. സിംഗ്. ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതായും അദേഹം വ്യക്തമാക്കി.
രണ്ട് തവണ ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തി. പക്ഷേ ശ്രമം പരാജപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് മാസങ്ങളായി പ്രദേശത്തെ വൈദ്യുതി വിതരണം തകരാറിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ അതിര്‍ത്തി സംസ്ഥാനങ്ങളിലെ 7 ലോഡ് ഡെസ്പാച്ച് സെന്ററുകളെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
ഊര്‍ജ ഗ്രിഡിന്റെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ക്കു നിര്‍ണായക സ്ഥാനമുണ്ട്. ഇവിടങ്ങളിലെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച സിസിടിവി ക്യാമറ ശൃംഖലകളുടെ ഉള്‍പ്പെടെ സുരക്ഷാപിഴവ് മുതലെടുത്താണ് ആക്രമണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.