'പട്ടിണി കിടന്ന് മരിക്കാന്‍ വയ്യ': രാമേശ്വരത്ത് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെത്തി

'പട്ടിണി കിടന്ന് മരിക്കാന്‍ വയ്യ': രാമേശ്വരത്ത് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെത്തി

ധനുഷ്‌കോടി: ശ്രീലങ്കയില്‍ നിന്ന് ഒരു കുടുംബം കൂടി അഭയാര്‍ത്ഥികളായി തമിഴ്‌നാട്ടിലെത്തി. ജാഫ്‌ന സ്വദേശി ആന്റണിയും രണ്ട് മക്കളും ഭാര്യയുമാണ് രാമേശ്വരത്തെ ധനുഷ്‌കോടിയിലെത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു. പട്ടിണി കിടന്ന് മരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആന്റണി പറയുന്നു. ശ്രീലങ്കയില്‍ നിന്ന് നേരത്തെ 16 പേര്‍ രാമേശ്വരത്ത് എത്തിയിരുന്നു.

ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്‌കോടിയിലെത്തിയത്. രണ്ട് വയസുകാരന്‍ ആകാശിനേയും ആറ് വയസുകാരി ജന്‍സികയേും കൊണ്ടാണ് ആന്റണിയും ഭാര്യയും പുലര്‍ച്ചെ നാലരയ്ക്ക് ധനുഷ്‌കോടിയിലെ ചെറിയൊരു തുരുത്തിലേക്ക് ചേക്കെറിയത്. മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറൈന്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത് രാമേശ്വരം മണ്ഡപത്ത ക്യാമ്പിലേക്ക് മാറ്റി. നാളെ കോടതിയില്‍ ഹാജാരാക്കും.


പട്ടിണി കിടന്ന് മരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടത്. മണ്ണെണ്ണ ക്ഷാമം കാരണം കടലില്‍ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്. കുട്ടികള്‍ക്ക് ഒരു നേരം ആഹാരം കൊടുക്കാന്‍ പോലുമാകുന്നില്ലെന്നും ആന്റണി പറയുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്നാണ് ആന്റണിയുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന.

ഇനിയും ധാരാളം പേര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തീര സംരക്ഷണ സേന പെട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം എത്തിയ 16 ശ്രീലങ്കന്‍ തമിഴ് വംശജരും മണ്ഡപം ക്യാമ്പില്‍ തന്നെയാണ് കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.