ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തു വരണമെന്ന് ആര്‍ജെഡി നേതാവ് ശരത് യാദവ്. തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
രാഹുല്‍ ഗാന്ധി വീണ്ടും എഐസിസി അധ്യക്ഷനാകണോ എന്ന ചോദ്യത്തിന്, 'എന്തുകൊണ്ട് പാടില്ല? രാഹുല്‍ ഗാന്ധി 24 മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പാര്‍ട്ടിയുടെ പ്രസിഡന്റാകണമെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രസിഡന്റാക്കണം' എന്നായിരുന്നു യാദവിന്റെ മറുപടി.
ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ഐക്യമുന്നണിയുടെ ചട്ടക്കൂട് നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസിനും നരേന്ദ്ര മോഡിക്കും എതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം.
അവര്‍ എങ്ങനെ ഒന്നിക്കണം, എന്താണ് ചട്ടക്കൂട്, എങ്ങനെ അത് വികസിപ്പിച്ചെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.