ചരിത്ര മുഹൂര്‍ത്തം; മൂന്ന് ശതകോടീശ്വരന്മാരുമായി ഫാല്‍ക്കണ്‍ 9 പറന്നുയര്‍ന്നു

ചരിത്ര മുഹൂര്‍ത്തം; മൂന്ന് ശതകോടീശ്വരന്മാരുമായി ഫാല്‍ക്കണ്‍ 9 പറന്നുയര്‍ന്നു

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) ബഹരാകാശ യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ ദൗത്യം വിജയകരം. മൂന്ന് ശതകോടീശ്വര സംരംഭകരുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 8.47 ആയിരുന്നു ഫാല്‍ക്കണ്‍ 9 ന്റെ വിക്ഷേപണം. ബഹിരാകാശ പേടക സഞ്ചാരത്തിന്റെ ആദ്യരണ്ട് ഘട്ടങ്ങള്‍ വിക്ഷേപണം നടന്നു 10 മിനിറ്റിനുള്ളില്‍ തന്നെ വിജയകരമായി.

ലോഞ്ചിന് 45 മിനിറ്റ് മുന്‍പേ മുന്നോരുക്കള്‍ ആരംഭിച്ചു. 13 ഘട്ടങ്ങളായിട്ടായിരുന്നു മുന്നോരുക്കങ്ങള്‍. വീണ്ടും വിക്ഷേപണത്തിന് പുനരുപയോഗിക്കാന്‍ കഴിയും എന്നതാണ് സ്‌പേസ് എക്‌സ് നിര്‍മിച്ച ഫാല്‍ക്കണ്‍ 9 ന്റെ പ്രത്യേകത. 5.49 ലക്ഷം കിലോ ഭാരമുള്ള പേടകത്തിന് 229 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്.



സ്‌പേസ് എക്‌സും ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്ന ആക്‌സിയോം സ്‌പേസും സഹകരിച്ച് നടപ്പാക്കുന്ന ദൗത്യത്തില്‍ മുതിര്‍ന്ന ബഹിരാകാശയാത്രികനും ആക്‌സിയോമിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്കൂടിയായ ലോപസ് അലെഗ്രിയയും യുഎസ്, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ശതകോടീശ്വര സംരംഭകരായ ലാറി കോര്‍ണര്‍, എയ്തന്‍ സ്റ്റിബ്ബെ, മാര്‍ക്ക് പാത്തി എന്നിവരുമാണുണ്ടായിരുന്നത്. എട്ട് ദിവസം ഐ.എസ്.എസില്‍ ചെലവഴിച്ച ശേഷമാകും സംഘം ഭൂമിയിലേക്ക് മടങ്ങുക.

700 മണിക്കൂര്‍ പരിശീലനമാണ് ക്രൂ അംഗങ്ങള്‍ക്കായി ആക്‌സിയോം സ്‌പേസ് നല്‍കിയത്. ഇതില്‍ ആദ്യ പരിശീലനം ബഹിരാകാശയാത്രിക പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളതും തുടര്‍ന്ന് ബഹിരാകാശ നടത്തം പോലെ ഉള്ളവയ്ക്കുമായിരുന്നു. 170 ദശലക്ഷം യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.



2001 ലാണ് സ്വകാര്യ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചു തുടങ്ങിയത്. യുഎസ് ശതകോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ആയിരുന്നു ആദ്യ സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര യാത്രികന്‍. സോയൂസ് ടി എം-32 ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ അദ്ദേഹം എട്ടു ദിവസക്കാലം അവിടെ ചിലവഴിച്ചു.

ഐ.എസ്.എസിലേക്ക് ആക്‌സിയോം ആസൂത്രണം ചെയ്ത നാല് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഈ വര്‍ഷം പകുതിയോടെയോ ആടുത്ത വര്‍ഷം ആദ്യമോ രണ്ടാം ദൗത്യം വിക്ഷേപിക്കും. ഇതിലും എട്ടു ദിവസമാണ് ബഹിരാകാശത്ത് തങ്ങാന്‍ സഞ്ചാരികള്‍ക്ക് അവസരം ഉള്ളത്. 2023 ന് ശേഷം ശേഷിക്കുന്ന രണ്ട് ദൗത്യങ്ങളും ആക്‌സിയോ ആസൂത്രണം ചെയ്യും. 30 ദിവസം ഐ.എസ്.എസില്‍ ചെലവഴിക്കും വിധമാണ് ഈ ദൗത്യങ്ങള്‍ ക്രമീകരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ ഒരു വാണിജ്യ വിഭാഗത്തില്‍ ഒരാളെ സ്ഥിരമായി നിയമിക്കുന്നതിനും ആക്‌സിയോം പദ്ധതിയിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.