ഇസ്ലാമാബാദ്: ഇമ്രാനെതിരായ അവിശ്വാസത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതിനായി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു രാവിലെ 10.30 ന് ചേരും. അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാര്‍ലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയ്ക്കു മുന്‍പ് സഭ ചേരാനാണു സ്പീക്കര്‍ അസദ് ഖാസിയറിനോട് ആവശ്യപ്പെട്ടത്.
പരമോന്നത കോടതിയുടെ ഉത്തരവു പാലിക്കുമെന്നു വ്യക്തമാക്കിയ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനു വേണ്ടി അവസാന പന്തു വരെ പോരാടുമെന്ന പ്രസ്താവന ആവര്‍ത്തിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള പ്രതിപക്ഷനീക്കത്തിന് കോടതിവിധി ഊര്‍ജം പകര്‍ന്നെങ്കിലും വിധിക്കെതിരെ ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിലെ (പിടിഐ) നേതാക്കള്‍ രംഗത്തെത്തി. 'ജുഡീഷ്യല്‍ അട്ടിമറി'യാണു കഴിഞ്ഞ രാത്രി നടന്നതെന്ന് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി ട്വീറ്റ് ചെയ്തു.
അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും. പ്രമേയം വിജയിച്ചാല്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി 2023 ഓഗസ്റ്റ് വരെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.