കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം; അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി

 കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം; അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി

ന്യുഡല്‍ഹി: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കര്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്നത്. ''ദാരുണമായ സംഭവത്തില്‍ ദുഖിക്കുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം'' ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കാനഡയില്‍ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി കാര്‍ത്തിക് വാസുദേവിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും എംബസി വ്യക്തമാക്കി.

ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനിടെയാണ് കാര്‍ത്തിക് കൊല്ലപ്പെടുന്നത്. മോഷണ ശ്രമത്തിനിടെ പൊലീസും പ്രതികളും ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ പ്രതികള്‍ വെടി ഉതിര്‍ത്തു. ഇത് കാര്‍ത്തികിന് കൊള്ളുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജനുവരിയിലാണ് കാര്‍ത്തിക് കാനഡയില്‍ എത്തിയത്. പഠനത്തോടൊപ്പം ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.