രാജ്യത്ത് വേഗത്തിലും സുരക്ഷിതവുമായി യാത്ര ചെയ്യാവുന്ന നാല് വരി, ആറ് വരി റോഡുകള്‍ നിര്‍മ്മിച്ചുവെങ്കിലും അവയില്‍ മിക്കതിലും യാത്ര ചെയ്യണമെങ്കില്‍ വലിയ തുക ടോളായി നല്‍കേണ്ടി വരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ടോള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ ഏറെയാണ്. ഇത്തരക്കാര്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍ മാപ്.
യാത്ര തുടങ്ങും മുന്‍പ് തന്നെ പാതയില്‍ എവിടെയൊക്കെ ടോള്‍ നല്‍കണമെന്നും, എത്ര രൂപ ചെലവാകുമെന്നത് അടക്കമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇനി ടോള്‍ നല്‍കാതെ പോകാനാവുന്ന റോഡുകള്‍ ഉണ്ടെങ്കില്‍ അതും തിരഞ്ഞെടുക്കാന്‍ കഴിയും. ചുരുക്കി പറഞ്ഞാല്‍ ടോള്‍ റോഡുകളും സാധാരണ റോഡുകളും തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപില്‍ വരുന്നത്.
ഇപ്പോള്‍ ഈ ഫീച്ചര്‍ നാല് രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമാക്കുന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഏകദേശം 2000 ടോള്‍ റോഡുകളിലെ ടോള്‍ നിരക്ക് വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ പുതിയ ഫീച്ചറിലേക്ക് കൂട്ടി ചേര്‍ക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ഇവയാണ്. യാത്രയ്ക്ക് മുന്‍പായി സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ എത്താന്‍ ആവശ്യമായ ടോള്‍ നിരക്ക് അറിയാനാവും. ടോള്‍ പാസിനെ കുറിച്ചും അവിടെ സ്വീകരിക്കുന്ന പേയ്മെന്റ് രീതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും. ടോള്‍ റോഡിന് പകരമായി ടോള്‍ ഫ്രീ റൂട്ട് ഉണ്ടെങ്കില്‍ ആ പാതയുടെ വിവരങ്ങള്‍ കാണിക്കും ടോള്‍ റോഡുകളുള്ള റൂട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള പാത തിരഞ്ഞെടുക്കാന്‍ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.