ശരീര ഭാരം കുറച്ചു, 75 കാരനെ ആദരിച്ച് ദുബായ് പോലീസ്

ശരീര ഭാരം കുറച്ചു, 75 കാരനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: ശരീര ഭാരം കുറച്ച് ഭാരം കുറയ്ക്കൂ, ആരോഗ്യത്തോടെയിരിക്കൂ എന്ന ഫിറ്റ്നസ് പ്രോഗ്രാമില്‍ സജീവമായി പങ്കെടുത്ത 75 കാരനെ ദുബായ് പോലീസ് ആദരിച്ചു. ദുബായ് പോലീസിന്‍റെ ഔദ് അല്‍ മുതീന പാർക്കില്‍ നടന്ന സാമൂഹിക അധിഷ്ഠിത സംരംഭമായ പോസിറ്റീവ് സ്പിരിറ്റിലാണ് അഹമ്മദ് മുഹമ്മദ് അലി ശരീരഭാരം കുറച്ചത്.

വ്യായാമത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയെന്നുളളത് ലക്ഷ്യമിട്ടാണ് സംരംഭം തുടങ്ങിയതെന്ന് ദുബായ് പോലീസ് കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറല്‍ വിഭാഗം ആക്ടിട് ഡയറക്ടറും പോസിറ്റീവ് സ്പിരിറ്റ് ഇനീഷ്യേറ്റീവ് കമ്മിറ്റി ചെയർമാനുമായ കേണല്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു. 

അനുയോജ്യമായ ഭാരം നിലനിർത്തുന്നതിനും അമിതവണ്ണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി അവതരിപ്പിക്കുന്നതിനും പോഷകാഹാരം കഴിക്കുന്നതിനുളള പ്രധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനുമായാണ് ഇത്തരത്തിലുളള പദ്ധതികളെന്ന് പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവിന്‍റെ കോർഡിനേറ്റർ ക്യാപ്റ്റൻ അവദ് മുബാറക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.