ദുബായ്: പാസ്പോർട്ടില്‍ പരസ്യങ്ങളടങ്ങിയ സ്റ്റിക്കറുകള്‍ പതിക്കുന്നത് ശ്രദ്ധിക്കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മുന്നറിയിപ്പ്. പല ആവശ്യങ്ങള്‍ക്കായി ട്രാവല്‍സിലും മറ്റും നല്‍കുന്ന പാസ്പോർട്ടുകള്‍ തിരിച്ച് നല്‍കുമ്പോള്‍ ആ സ്ഥാപനത്തിന്‍റെ പേരുൾപ്പെടെയുള്ള വിശദവിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇങ്ങനെ ഏജൻസിയുടെ/കമ്പനിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പാസ്‌പോർട്ടിന്‍റെ കവർ നശിപ്പിക്കുന്നതിനു കാരണമാകുന്നു. ഇത്തരം സ്റ്റിക്കർ പതിക്കുന്നത് ഇന്ത്യന്‍ സർക്കാരിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
എല്ലാ പാസ്‌പോർട്ട് ഉടമകളും തങ്ങളുടെ പാസ്‌പോർട്ടുകൾ ട്രാവൽ ഏജന്‍റുമാരോ മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ വികൃതമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.