ഹിമാചല്‍ പിടിക്കാനിറങ്ങിയ ആംആദ്മിക്ക് തുടക്കത്തിലേ തിരിച്ചടി; സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍

ഹിമാചല്‍ പിടിക്കാനിറങ്ങിയ ആംആദ്മിക്ക് തുടക്കത്തിലേ തിരിച്ചടി; സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍

ധര്‍മശാല: ഹിമാചല്‍ പ്രദേശിലേക്ക് വളരാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി, ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

അരവിന്ദ് കേജ്രിവാള്‍ ഹിമാചലില്‍ വമ്പന്‍ റാലി നടത്തിയതിന് പിന്നാലെയാണ് ബിജെപി നീക്കം. യുഎന്‍എ പ്രസഡിന്റ് ഇഖ്ബാല്‍ സിംഗും ബിജെപിയില്‍ ചേര്‍ന്നു. ഈ മാസം നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും എഎപി പരീക്ഷണത്തിനിറങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ ഡല്‍ഹിയിലെ എഎപി മന്ത്രിമാര്‍ ഉള്‍പ്പെടെ ഷിംലയില്‍ പ്രചാരണത്തിനുണ്ട്. നിലവില്‍ ബിജെപിയാണ് ഹിമാചലില്‍ ഭരണത്തിലുള്ളത്.

ഭരണവിരുദ്ധ വികാരം മുതലെടുത്ത് ചുരുങ്ങിയ കാലയളവില്‍ പഞ്ചാബിലേതിന് സമാനമാന നേട്ടം ഹിമാചലിലും ലഭിക്കുമെന്നാണ് എഎപി ക്യാമ്പിന്റെ പ്രതീക്ഷ. പഞ്ചാബിലെ തകര്‍പ്പന്‍ വിജയവും ഡല്‍ഹിയിലെ കെജ്രിവാള്‍ വികസന മോഡലും ഉയര്‍ത്തികാട്ടിയുള്ള പ്രചാരണമാണ് ഹിമാചല്‍ എഎപി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

ഡിസംബറിലോ 2023 ആദ്യമോ ആയിരിക്കും ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 68 അംഗ സഭയില്‍ നിലവില്‍ ബിജെപിയ്ക്ക് 44 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമാണുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.