കൊച്ചി: സംസ്ഥാനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ പമ്പുകളില്‍ ഇന്ധന വിതരണം നിര്‍ത്തിയെന്ന് ആക്ഷേപം. ഓരോ ദിവസവും വില കൂടുന്നതിനാല്‍ കൊള്ള ലാഭം നേടാനായി കമ്പനി ഇന്ധനം പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് ആരോപണം. എച്ച്പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
സ്വകാര്യ ഏജന്‍സിയായ നയാര എനര്‍ജി ലിമിറ്റഡിന്റെ പമ്പുകളില്‍ ഭൂരിഭാഗവും ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മുന്‍കൂര്‍ പണമടച്ചിട്ടും കമ്പനി ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നില്ല എന്നാണ് എച്ച്പി പമ്പുടമകളുടെ പരാതി. പണമടച്ച് ദിവസങ്ങള്‍ കാത്തിരുന്നാല്‍ ആവശ്യത്തിന്റെ പകുതി മാത്രം ഇന്ധനമാണ് പമ്പുകളില്‍ എത്തുന്നതെന്നാണ് ഉടമകള്‍ പറയുന്നത്.
വിപണിയിയില്‍ പ്രാതിനിധ്യം ശക്തമാക്കാനായി പമ്പുകള്‍ക്ക് നല്‍കിയിരുന്ന ക്രെഡിറ്റ് സൗകര്യവും എച്ച്പി നിര്‍ത്തിയതോടെ ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോഴത്തേത് താത്കാലിക പ്രതിസന്ധി മാത്രമാണെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് എച്ച്പി അധികൃതരുടെ വിശദീകരണം. പലയിടത്തും യുവജന സംഘടനകള്‍ എച്ച്പിയുടെ പമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.