ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിൽ വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിൽ വെടിയേറ്റു മരിച്ചു

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ കാര്‍ത്തിക്ക് വാസുദേവ് (21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റോറന്റിലേക്ക് പോകവെയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്.
പോലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികള്‍ വെടിയുതിക്കുന്നതിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ടുകള്‍.
സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. ജനുവരിയിലാണ് കാനഡയില്‍ എത്തിയത്.
കാര്‍ത്തിക്കിന്റെ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദു:ഖം രേഖപ്പെടുത്തി. കുടുംബവുമായി സംസാരിക്കുന്നതായും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.