പരീക്ഷാ ഫലം പ്രഖ്യാപിച്ച് ആറു മാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണം: യു.ജി.സി

പരീക്ഷാ ഫലം പ്രഖ്യാപിച്ച് ആറു മാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണം: യു.ജി.സി

ന്യൂഡല്‍ഹി: പരീക്ഷാഫലം പ്രഖ്യാപിച്ച് ആറു മാസത്തിനകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി)എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൂടാതെ അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ബിരുദവും നല്‍കണം. ബിരുദം നല്‍കുന്നതിനുള്ള യു.ജി.സി നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ലംഘിക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെ റെഗുലേഷന്‍ 9, യു ജി സി (പരാതി പരിഹാരം) റെഗുലേഷന്‍ 2012 ല്‍ വിജ്ഞാപനം ചെയ്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.