പട്ടിണി സഹിക്കാന്‍ പറ്റുന്നില്ല; ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

പട്ടിണി സഹിക്കാന്‍ പറ്റുന്നില്ല; ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി. ഇന്ന് രാമേശ്വരത്തെത്തിത് 19 പേരാണ്. ഏഴു കുടുംബത്തില്‍ നിന്നുള്ളവരാണ് തലൈമന്നാറില്‍ നിന്നും ധനുഷ്‌കോടിയില്‍ എത്തിയത്. ധനുഷ്ടകോടിയിലെത്തിയ ഇവര്‍ മണ്ഡപം മറൈന്‍ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഉള്ളത്.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയത്. ശ്രീലങ്കയില്‍ ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവുമുണ്ട്. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇനിയും കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവര്‍ധന വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.