യുജിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാക്ക് ചെയ്തു; രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യുന്ന മൂന്നാമത്തെ അക്കൗണ്ട്

യുജിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാക്ക് ചെയ്തു; രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യുന്ന മൂന്നാമത്തെ അക്കൗണ്ട്

ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ(യു.ജി.സി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടില്‍ നിന്നും നിരവധി ആളുകളെ ടാഗ് ചെയ്ത് ഹാക്കര്‍ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഇന്നലെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രണ്ടിനും പിന്നില്‍ ഒരാളായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ കമ്മ്യൂണിറ്റിയിലെ എല്ലാ സജീവ എന്‍ എഫ് ടി വ്യാപാരികള്‍ക്കും ഞങ്ങള്‍ ഒരു എയര്‍ഡ്രോപ്പ് തുറന്നിരിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിപ്പെട്ടത്. സമാനരീതിയിലുള്ള ട്വീറ്റാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തത്. ഇതോടെ രണ്ടിനും പിന്നില്‍ ഒരേ ഹാക്കറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിക്കുകയായിരുന്നു.

യു.ജി.സിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രവും ബയോയും ഹാക്കര്‍ മാറ്റിയിരുന്നു. ഒരു കാര്‍ട്ടൂണ്‍ ചിത്രമായിരുന്നു ഹാക്കര്‍ ഉപയോഗിച്ചത്. അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ക്രമരഹതിമായി വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും അവഗണിക്കണമെന്നും യു.ജി.സി അറിയിച്ചു.
രണ്ട് ദിവസത്തിനിടെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്ന മൂന്നാമത്തെ സര്‍ക്കാര്‍ അക്കൗണ്ടാണിത്. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ (യുപി സിഎംഒ) ട്വിറ്റര്‍ അക്കൗണ്ട് കുറച്ച് സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.