സിഡ്‌നി: ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന 'ഡെല്‍റ്റക്രോണ്‍' ഓസ്‌ട്രേലിയയില്‍ ആദ്യമായി സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് രണ്ട് ഡെല്‍റ്റക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിറ്റേന്ന് ക്വീന്‍സ്ലന്‍ഡില്‍ 12 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധയുടെ ഉത്ഭവം എവിടെ നിന്നാണെന്നുള്ളത് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വ്യാപിച്ച ഡെല്‍റ്റ വൈറസിന്റെയും ക്രിസ്മസ് കാലയളവിലും ഈ വര്‍ഷവും രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായ ഒമിക്രോണ്‍ വൈറസിന്റെയും സങ്കരയിനമാണ് ഡെല്‍റ്റക്രോണ്‍.
ഫെബ്രുവരിയില്‍ ഫ്രാന്‍സിലാണ് ഡെല്‍റ്റക്രോണ്‍ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഡെല്‍റ്റക്രോണ്‍ കേസുകള്‍ വ്യാപകമാകാന്‍ തുടങ്ങി.
ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സംയോജിത രൂപമാണ് ഡെല്‍റ്റക്രോണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന് സമാനമായ ജനിതക ഘടന കണ്ടെത്തിയതോടെയാണ് പുതിയ വകഭേദത്തിന് ഡെല്‍റ്റക്രോണ്‍ എന്ന പേര് നല്‍കിയത്. എന്നാല്‍ ഡെല്‍റ്റക്രോണ്‍ പുതിയ വകഭേദമല്ലെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്. കൊറോണ വൈറസിന് പല തരത്തിലുള്ള ഘടനാ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. വൈറസിന് എത്രത്തോളം മാരകശേഷിയുണ്ടെന്നുള്ള കാര്യങ്ങളില്‍ ഗവേഷണം നടക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസര്‍ വില്യം റാവ്ലിന്‍സണ്‍ പറഞ്ഞു,
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.