ഏഷ്യയിലെ ആദ്യ 'കഫേ പോസിറ്റീവ്' കൊല്‍ക്കത്തയില്‍; ജീവനക്കാര്‍ എല്ലാവരും എച്ച്‌ഐവി ബാധിതര്‍

ഏഷ്യയിലെ ആദ്യ 'കഫേ പോസിറ്റീവ്' കൊല്‍ക്കത്തയില്‍; ജീവനക്കാര്‍ എല്ലാവരും എച്ച്‌ഐവി ബാധിതര്‍

കൊല്‍ക്കത്ത: എച്ച്ഐവി പോസിറ്റീവ് ആയവര്‍ മാത്രം ജീവനക്കാരായി നടത്തുന്ന ഏഷ്യയിലെ ആദ്യ കഫേ കൊല്‍ക്കത്തയില്‍ തുറന്നു. എച്ച്‌ഐവി ബാധിതരായ ഏഴ് കൗമാരക്കാര്‍ ഉള്‍പ്പെടുന്നതാണ് 'കഫേ പോസിറ്റീവ്'. എച്ച്‌ഐവി പോസിറ്റീവ് ആയ ആളുകള്‍ക്ക് ബോധവല്‍ക്കരണവും അവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇതുമൂലം ലക്ഷ്യമിടുന്നത്.

ആനന്ദഘര്‍ എന്ന എന്‍ജിഒയുടെ സ്ഥാപകനായ കല്ലോല്‍ ഘോഷാണ് കഫേ സ്ഥാപിച്ചിരിയ്ക്കുന്നത്. എച്ച്‌ഐവി പോസിറ്റീവായ കുട്ടികളുടെ മാനസികാരോഗ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ആനന്ദഘര്‍. ഫ്രാങ്ക്ഫര്‍ട്ടിലെ എച്ച്‌ഐവി പോസിറ്റീവ് ആയ ആളുകള്‍ നടത്തുന്ന ഒരു കഫേയാണ് ഇത്തരമൊരു സംരഭത്തിന് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം 18 വയസിന് ശേഷം കുട്ടികള്‍ക്ക് അനാഥാലയങ്ങളില്‍ തുടരാന്‍ കഴിയില്ല. പതിനെട്ട് വയസിനു ശേഷം ഈ കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുളള ഉത്തരമായാണ് കഫേ തുറന്നതെന്നും അവര്‍ക്ക് തൊഴില്‍ ആവശ്യമാണെന്നും ഘോഷ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.