കീവ്: റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണെന്ന് ഉക്രെയ്ന്‍. ഉക്രെയ്‌നിലെ മികോലെവ്, ഹാര്‍കിവ്, നിപ്രോ പ്രവിശ്യകളില്‍ ഞായറാഴ്ച മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി ഉക്രെയ്‌നിന്റെയും വിദേശ രാജ്യങ്ങളുടെയും സൈനിക സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.
ആക്രമണത്തില്‍ നിപ്രോ വിമാനത്താവളം പൂര്‍ണമായും തകര്‍ന്നു. റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണെന്ന് ഉക്രെയ്ന്‍ സംഘം പ്രതികരിച്ചു. അതേസമയം ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിര്‍ത്തലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. നിസ്സഹായരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ക്രൂരമായ ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.