കാസർകോട്: വീട്ടുകാർ ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് ഗേറ്റിനടുത്തുനിന്ന് കാണുന്നതിനിടെ വീട്ടിൽനിന്ന് കള്ളന്‍ മോഷ്ടിച്ചത് 33 പവൻ.
കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്.
കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയിൽനിന്ന് 33.25 പവനാണ് മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം.
തുറന്നുകിടന്ന വീടിനകത്തേക്ക് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, അഞ്ച് സെറ്റ് വള, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പരാതിയിൽ പറയുന്നു.
വീട്ടുകാർ തിരികെയെത്തുമ്പോൾ ഒരാൾ വീട്ടിൽനിന്നിറങ്ങി മതിൽചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെക്കുറിച്ച് ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ലോകേഷിന്റെ ഭാര്യ അർച്ചനയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ വിഷ്ണു പ്രസാദിനാണ് അന്വേഷണ ചുമതല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.