ഭോപ്പാല്‍: ജനങ്ങള്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും രാഷ്ട്രീയം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നതായും വദ്ര പറഞ്ഞു.
ഇന്‍ഡോറില്‍ മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദേഹം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നിരാശയില്ലെന്നും പ്രിയങ്കയുടെ പരിശ്രമങ്ങള്‍ക്ക് പത്തില്‍ പത്ത് മാര്‍ക്ക് തന്നെ നല്‍കുമെന്നും വദ്ര മാധ്യമങ്ങളോട് പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ആഗ്രഹം സമീപ കാലത്ത് പല തവണ വദ്ര തുറന്നു പറഞ്ഞിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പായിരിക്കാം വദ്രയുടെ രാഷ്ട്രീയ പ്രവേശനത്തിന് തടസമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി അഴിമതി ആരോപണങ്ങള്‍ വദ്രയ്ക്ക് എതിരേയുണ്ട്. ബിജെപി ഈ ആരോപണങ്ങളെല്ലാം തരംകിട്ടുമ്പോള്‍ ഉപയോഗിക്കാറുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.