ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പുതിയ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്; അഭിനന്ദിച്ച് മോഡി

ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പുതിയ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്; അഭിനന്ദിച്ച് മോഡി

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫ് സ്ഥാനമേറ്റു. ആക്ടിംഗ് പ്രസിഡന്റ് സാദിഖ് സന്‍ജറാനിയാണ് ഷെഹബാസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചുമതലയേറ്റെടുത്തതിന് പിന്നാലെ കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അദേഹം ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഷെഹബാസിന്റെ കാഷ്മീര്‍ പരാമര്‍ശം. കാഷ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് തങ്ങള്‍ക്ക് താല്‍പര്യം. എന്നാല്‍ കാഷ്മീര്‍ വിഷയത്തിന് പരിഹാരം കാണുന്നത് വരെ അത് സാധ്യമാകില്ലെന്ന് ഷെഹബാസ് പറഞ്ഞു.



പുതിയ ചുമതല ഏറ്റെടുത്ത ഷെഹബാസിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് മോഡിയുടെ അഭിനന്ദനം. ഇന്ത്യ സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മോഡി വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്നും അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.