തിരുവനന്തപുരം: മതപരമായ ചടങ്ങുകള്‍ക്ക് ഇനി സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന നിലപാടില്‍ പൊലീസ്. പെരുന്നാള്‍, ഉത്സവങ്ങള്‍ എന്നീ ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. ഏറെ കാലമായി ഇക്കാര്യത്തില്‍ പൊലീസിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതിനാല്‍ തീരുമാനത്തില്‍ എത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുമെന്നതാണ് ശുപാര്‍ശ.
കൂടാതെ മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതിലും കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി. പലപ്പോഴും സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്ക് അയച്ചിരുന്നതെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.