വാഷിംഗ്ണ്ടന്‍: ഡേറ്റാ മോഷണത്തില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ ശിക്ഷ. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്-ഒഐജി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിവിഷന്‍ മുന്‍ ആക്ടിംഗ് ബ്രാഞ്ച് മേധാവി മുരളി വൈ. വെങ്കട (56) യെയാണ് യുഎസിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ശിക്ഷിച്ചത്. 
യു.എസ് സര്‍ക്കാരില്‍ നിന്ന് കുത്തക സോഫ്റ്റ്‌വെയറുകളും രഹസ്യരേഖകളും മോഷ്ടിച്ച കുറ്റത്തിനാണ് ശിക്ഷ. അമേരിക്കന്‍ സര്‍ക്കാരിനെ കബളിപ്പിക്കാനുള്ള ഗൂഡാലോചന, സര്‍ക്കാര്‍ സ്വത്ത് മോഷണം, കമ്പനി തട്ടിപ്പ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 
ഡിഎച്ച്എസ്-ഒഐജിയുടെ ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് കെ. എഡ്വേര്‍ഡ്‌സ്, ഡിഎച്ച്എസ്-ഒഐജിയിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്ന സൊണാല്‍ പട്ടേല്‍ എന്നിവരോടൊപ്പം മുരളി വെങ്കട ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും സര്‍ക്കാരിന്റെ രഹസ്യ രേഖകളും സോഫ്റ്റ് വെയറുകളും മോഷ്ടിക്കാനുള്ള പദ്ധതി നടപ്പിലാക്കി. 
2010 ജൂണ്‍ മുതല്‍ ഡിഎച്ച്എസ്-ഒ.ഐ.ജിയില്‍ ജോലി ചെയ്തിരുന്ന വെങ്കട ഈ കേസില്‍ ആരോപണത്തെത്തുടര്‍ന്ന് 2017 ഒക്ടോബറില്‍ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ വിട്ടു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിവിഷനില്‍ ആക്ടിംഗ് ബ്രാഞ്ച് മേധാവിയായിരിക്കെയാണ് ഡിപാര്‍ട്ട്‌മെന്റ്തല നടപടി ഉണ്ടായത്. 
2019 ഏപ്രിലില്‍ സൊണാല്‍ പട്ടേല്‍ യുഎസ് സര്‍ക്കാരില്‍ നിന്ന് വിവിരങ്ങള്‍ മോഷ്ടിച്ചതിന് കുറ്റസമ്മതം നടത്തി. 2022 ജനുവരിയില്‍ എഡ്വേര്‍ഡ്‌സും കുറ്റം സമ്മതം നടത്തി. മുരളിയുടെ വിചാരണ വീണ്ടും തുടര്‍ന്നു. 
ഡിഎച്ച്എസ്-ഒഐജി ഫെസിലിറ്റികളില്‍ നിന്ന് സോഴ്‌സ് കോഡും അതീവ രഹസ്യ രേഖകളും മോഷ്ടിക്കുക, തട്ടിപ്പ് നടത്തുന്നതിനായി എഡ്വേര്‍ഡ്‌സിന്റെ വസതിയില്‍ മൂന്ന് കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ സ്ഥാപിക്കുന്നതില്‍ എഡ്വേര്‍ഡിനെ സഹായിക്കുക, ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് സെര്‍വറുകള്‍ ആക്‌സസ് ചെയ്യാന്‍ ഗൂഢാലോചന നടത്തുക തുടങ്ങിയവയില്‍ മുരളിക്ക് പങ്കുണ്ടായതായി വിചാരണ വേളയില്‍ തെളിഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.