കോവിഡ്; മാര്‍ച്ച്‌ 20 ന് മുമ്പ് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിനായി മേയ് 23 വരെ അപേക്ഷിക്കാം

കോവിഡ്; മാര്‍ച്ച്‌ 20 ന് മുമ്പ് മരണപ്പെട്ടവർക്ക്  നഷ്ടപരിഹാരത്തിനായി മേയ് 23 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി:  കോവിഡ് മൂലം സംഭവിച്ച മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ നല്‍കാന്‍ മേയ് 23 വരെ സമയമുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

2022 മാര്‍ച്ച്‌ 20-ന് മുമ്പ് കോവിഡ് ബാധിച്ച മരണപ്പെട്ടവർക്കാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. 2022 മാര്‍ച്ച്‌ 24 മുതല്‍ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്.

ഭാവിയിലെ കോവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മരണത്തിയതി മുതല്‍ തൊണ്ണൂറ് ദിവസം സമയവും നല്‍കും. മരണം സംഭവിച്ച്‌ നാലാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന കേന്ദ്ര നിലപാട് സുപ്രീം കോടതി തള്ളിയിരുന്നു. അപേക്ഷ ലഭിച്ച്‌ 30 ദിവസത്തിനകം തുക അനുവദിക്കണമെന്നാണ് നിര്‍ദേശം.

നിശ്ചിത സമയത്ത് അപേക്ഷിക്കാനായില്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാവുന്നതാണ്. അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താല്‍ നിശ്ചിത പരിധിയ്ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കി അവരുടെ കേസ് പരിഗണിക്കും.

അതേസമയം ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാല്‍ 2005 ലെ ഡിഎം നിയമം വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.