യുപി എംഎല്‍സി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി ബിജെപി; മോഡിയുടെ മണ്ഡലത്തില്‍ അപ്രതീക്ഷിത തോല്‍വി

യുപി എംഎല്‍സി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി ബിജെപി; മോഡിയുടെ മണ്ഡലത്തില്‍ അപ്രതീക്ഷിത തോല്‍വി

ലക്‌നൗ: ഉത്തര്‍പ്രദേശ് ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. വോട്ടെടുപ്പ് നടന്ന 36 സീറ്റുകളില്‍ 33 എണ്ണവും ബിജെപി സ്വന്തമാക്കി. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ തോറ്റത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ആകെയുള്ള 100 എംഎല്‍സി സീറ്റുകളില്‍ 33 എണ്ണത്തിലേക്കായിരുന്നു കഴിഞ്ഞ മാസം വോട്ടെടുപ്പ് നടന്നത്. ഇതോടെ കൗണ്‍സിലില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷത്തിലെത്താനുമായി. നിയമസഭയിലും കൗണ്‍സിലിലും ഒരുമിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

വാരണാസി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബ്രിജേഷ് സിംഗ് എന്ന പ്രാദേശിക മാഫിയ തലവന്റെ ഭാര്യ അന്നപൂര്‍ണ സിംഗാണ് വിജയിച്ചത്. മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിയാക്കപ്പെട്ട ഡോ. കഫീല്‍ ഖാനും പരാജയം രുചിച്ചവരില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.