ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്‌സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്‌കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.
ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ നിന്നും 2.7 ശതമാനത്തിലേക്ക് വര്‍ധിച്ചിരുന്നു. 160 പേര്‍ക്കാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.