'കോടഞ്ചേരിയിലേത് ലൗ ജിഹാദല്ല; ജോര്‍ജ് തോമസിനെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി

'കോടഞ്ചേരിയിലേത് ലൗ ജിഹാദല്ല; ജോര്‍ജ് തോമസിനെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി

കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഡിവൈഎഫ്‌ഐ നേതാവായ മുസ്ലീം യുവാവ് ലൗ ജിഹാദില്‍ കുടുക്കിയെന്ന മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിന്റെ വാദത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍. ജോര്‍ജ് എം. തോമസിന് പിശക് പറ്റി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സമീപച്ച ഘട്ടത്തില്‍ അദേഹത്തില്‍ നിന്ന് ചില മോശം പരാമര്‍ശം ഉണ്ടായെന്നും പി. മോഹനന്‍ കുറ്റപ്പെടുത്തി.

കോടഞ്ചേരിയില്‍ ലൗ ജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹത്തില്‍ ഇല്ലെന്നും മോഹനന്‍ പറഞ്ഞു. കോടഞ്ചേരി പ്രദേശത്ത് ഏതാനും ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും സംഘഷങ്ങളുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നതായും പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിടുണ്ട്.

അത് ഒരു കാരണവശാലും പാര്‍ട്ടി അംഗീകരിക്കില്ല. അതിനെതിരായി പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കും. പാര്‍ട്ടിയെ പോലും ആക്ഷേപിക്കുന്ന തരത്തില്‍ ചിലരവിടെ തെരുവിലിറങ്ങി നടത്തിയ കോപ്രായങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പൊതുയോഗം അടക്കം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും പി. മോഹനന്‍ പറഞ്ഞു.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവയ്‌ക്കെതിരേ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ലൗ ജിഹാദിനെപ്പറ്റി ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ആണ്. ലൗ ജിഹാദിനെ പറ്റിയുള്ള വി.എസിന്റെ മുന്നറിയിപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.