ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക് വാസുദേവിനെ (21) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 39കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടി.ടി.സി സ്റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തില്‍ വച്ചാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് പുറത്തായിരുന്ന കാര്‍ത്തിക്കിന് സമീപം ഒരു അപരിചിതന്‍ എത്തി പ്രകോപനമില്ലാതെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നുവെന്ന് ടൊറന്റോ പോലീസ് സര്‍വീസ് മേധാവി ജെയിംസ് റാമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റിച്ചാര്‍ഡ് ജോനാഥന്‍ എഡ്വിനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരു കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴാണ് പ്രതി കാര്‍ത്തിക്കിനെയും കൊന്നത് താനാണെന്ന് വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കാര്‍ത്തിക്. പ്രതി അറസ്റ്റിലായ വിവരം പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കാര്‍ത്തിക്കിന്റെ പിതാവ് ജിതേഷ് വാസുദേവ് പി.ടി.ഐയോട് പറഞ്ഞു. ടൊറന്റോയിലെ സ്‌കൂളില്‍ ചേരാനായി കാര്‍ത്തിക് കഴിഞ്ഞ മൂന്ന് വര്‍ഷമായി കഠിനമായി പഠിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാനഡയിലെ സുരക്ഷയിലേക്കും അവസരങ്ങളിലേക്കും കാര്‍ത്തിക് പ്രത്യേകമായി ആകര്‍ഷിക്കപ്പെട്ടു. രണ്ടാഴ്ച മുമ്പ് മെക്സിക്കന്‍ റസ്റ്റോറന്റില്‍ ഒരു പാര്‍ട്ട് ടൈം ജോലി അവന് ലഭിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.