ന്യൂഡല്‍ഹി: കേരളത്തില്‍ അടക്കം രാജ്യം മുഴുവന്‍ സാധാരണ രീതിയില്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി സ്‌കൈ മെറ്റ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 98 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കൈ മെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ സാധാരണ രീതിയില്‍ തന്നെ മണ്‍സൂണ്‍ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലവസ്ഥ നിരീക്ഷണ കേന്ദ്രവും നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലും കര്‍ണാടകയിലും നേരിയ മഴയായിരിക്കും ലഭിക്കുക. രാജസ്ഥാനിലും, ഗുജറാത്തിലും മഴ കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇവയ്ക്ക് പുറമേ മണിപ്പൂര്‍, മിസോറം, നാഗലാന്റ്, ത്രിപുര എന്നി സംസ്ഥാനങ്ങളും മഴയുടെ തോതില്‍ കുറവ് രേഖപ്പെടുത്തും. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും.
മണ്‍സൂണിന് തുടക്കം കുറിക്കുന്ന ജൂണ്‍ മാസത്തില്‍ രാജ്യത്ത് നല്ല തോതില്‍ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവസാന പകുതിയെക്കാള്‍ ആദ്യ പകുതിയിലാവും കൂടുതല്‍ മഴ ലഭിക്കുകയെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കൃത്യതയാര്‍ന്ന പ്രവചനം നടത്താന്‍ സ്‌കൈ മെറ്റിന് സാധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.