അമേരിക്കന്‍ കോണ്‍ഗ്രസിലെ 398 അംഗങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

അമേരിക്കന്‍  കോണ്‍ഗ്രസിലെ 398 അംഗങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

മോസ്കോ: അമേരിക്കന്‍ കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കുമായി റഷ്യ. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സമീപഭാവിയിൽ റഷ്യയുടെ യാത്രാ നിരോധന പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

യു‌എസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ന് 800 മില്യൺ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം. ഇതിന് പുറമെ കാനഡയിലെ സെനറ്റിലെ 87 അംഗങ്ങൾക്കെതിരെയും റഷ്യ ഉപരോധം ഏർപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.