നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വമാറ്റം; ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷനായി ഭൂപീന്ദര്‍ സിങ് ഹൂഡ എത്തുമെന്ന് സൂചന

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വമാറ്റം; ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷനായി ഭൂപീന്ദര്‍ സിങ് ഹൂഡ എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അടിത്തറ ശക്തമാക്കുന്നതിന് ഹരിയാന കോണ്‍ഗ്രസ് അഴിച്ചുപണിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷയെ മാറ്റാന്‍ നേതൃത്വം തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തിരുന്നു. വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളോട് നിര്‍ദേശിച്ചു. പഞ്ചാബിലെ തോല്‍വി കണക്കിലെടുത്ത് ഹരിയാനയിലെ നേതൃത്വത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.

സംസ്ഥാനത്ത് പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ തവണയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും ശക്തമായ എതിരാളികളായി രംഗത്തുള്ളതിനാല്‍ കോണ്‍ഗ്രസിന് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് അറിയിച്ചു. പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഭൂപീന്ദര്‍ സിങ് ഹൂഡയെ ആണ് പാര്‍ട്ടി പരിഗണിക്കുന്നത്. രണ്‍ദീപ് സിങ് സുര്‍ജേവാലയെയോ കുമാരി സെല്‍ജയെയോ രാജ്യസഭയിലേക്ക് പരിഗണിക്കാനാണ് സാധ്യത


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.