ഭക്ഷ്യ വിലക്കയറ്റം, പുതിയ നയവുമായി യുഎഇ

ഭക്ഷ്യ വിലക്കയറ്റം, പുതിയ നയവുമായി യുഎഇ

ദുബായ്:  രാജ്യത്തെ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് പുതിയ നയവുമായി യുഎഇ സാമ്പത്തിക കാര്യമന്ത്രാലയം. അടിസ്ഥാന ഉപയോഗ വസ്തുക്കളുടെ വില തടയുകയെന്നുളളത് ലക്ഷ്യമിട്ടാണ് പുതിയ നയം പുറത്തിറക്കിയിട്ടുളളത്. മന്ത്രാലയത്തിന്‍റെ അനുമതിയോടെ മാത്രമെ വില വർദ്ധിപ്പിക്കാവൂയെന്നുളളതാണ് നിയമം. ഭക്ഷ്യ വിഭവങ്ങളെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. മുന്‍കൂർ അനുമതി ആവശ്യമുളളവയും. അല്ലാത്തവയും. അവശ്യസാധനങ്ങളാണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി അപേക്ഷ നല്കാം. എന്തുകൊണ്ട് വിലവർദ്ധിപ്പിക്കുന്നു എന്നതടക്കമുളള കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കണം. എത്രമാത്രമാണ് വില വർദ്ധനയെന്നതും വ്യക്തമാക്കണം. മുട്ട,പാല്‍ തുടങ്ങി 11,000 വസ്തുക്കളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രണ്ടാം വിഭാഗത്തിലുളള ഉല്‍പന്നങ്ങളുടെ വില അനുമതി തേടാതെ വർദ്ധിപ്പിക്കാം. ചോക്ലറ്റ്, മധുരപലഹാരം, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ,ഗോതമ്പ്, ഓട്സ് തുടങ്ങിയവയാണ് ഈ പട്ടികയിലുളളത്. ഇത്തരത്തിലുളള ഉല്‍പന്നങ്ങള്‍ക്ക് പരിധിയില്‍ കവിഞ്ഞ വിലവർദ്ധനയുണ്ടാകില്ലെന്നുളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കൂർ അനുമതി ആവശ്യമില്ലെന്ന നിബന്ധയുളളത്.

നിയമം നടപ്പിലാക്കുന്നുണ്ടോ എന്നറിയാന്‍ കർശന നിരീക്ഷണമുണ്ടാകും. 300 ല്‍ പരം അവശ്യവസ്തുക്കളുടെ വില എപ്പോഴും നിരീക്ഷണത്തിലായിരിക്കും. അനുമതിയില്ലാതെ വില വർദ്ധിപ്പിച്ചാല്‍ സ്ഥാപന ഉടമയ്ക്കെതിരെ നടപടിയെക്കുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.