അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം അഴിച്ചു വിട്ടതിന് പിന്നാലെ പാര്‍ട്ടി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍.
പട്ടേല്‍ സംവരണ സമരങ്ങളിലൂടെ പാര്‍ട്ടിയിലെത്തിയ തന്നെ കോണ്‍ഗ്രസ് ഒതുക്കുകയാണെന്ന് അദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ആംആദ്മി പാര്‍ട്ടി ഹര്‍ദിക്കിനെ സ്വാഗതം ചെയ്തത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണ്. അതില്‍ അണികള്‍ വീഴരുതെന്ന് ഹര്‍ദിക് അനുയായികളോട് പറഞ്ഞു.
പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അതെല്ലാം ചെറിയ അഭിപ്രായ ഭിന്നതകള്‍ മാത്രമാണ്. എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്നും ഹര്‍ദിക് പറഞ്ഞു. പട്ടേല്‍ വിഭാഗത്തിലെ കരുത്തനായ നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതില്‍ നേതൃത്വം വരുത്തുന്ന കാല താമസവും ഹര്‍ദിക്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്ത ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.