ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ എമിറാത്തി പുസ്തകമേളയുടെ രണ്ടാം പതിപ്പ് ഏപ്രില്‍ 20 ന് തുടങ്ങും. 24 വരെ ഷാർജയിലെ എസ് ബി എ ആസ്ഥാനത്താണ് മേള നടക്കുക. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് പുസ്തകമേള നടക്കുക.
ഏപ്രില്‍ 21 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. എല്ലാ ദിവസവും രാത്രി 9 മുതല്‍ പുലർച്ചെ 1 മണിവരെയാണ് പുസ്തകമേള നടക്കുക. പാനല്‍ ചർച്ചകളും കവിതാ സായാഹ്നങ്ങളും മേളയില്‍ നടക്കും. വിവിധ മേഖലകളിലുളളവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മേള നടത്തുന്നത്.
ബാലസാഹിത്യമുള്‍പ്പടെയുളള പ്രധാന വിഭാഗമാണെന്നും എസ് ബിഎ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് മേള നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.