പ്രിയപ്പെട്ട മകളെ മരണം കവര്‍ന്നപ്പോള്‍ എന്നും കണ്ടുകൊണ്ടിരിക്കാന്‍ അച്ഛന്‍ മമ്മിയാക്കി; ലോകത്തിലെ ഏറ്റവും സുന്ദരമായ മമ്മി

പ്രിയപ്പെട്ട മകളെ മരണം കവര്‍ന്നപ്പോള്‍ എന്നും കണ്ടുകൊണ്ടിരിക്കാന്‍ അച്ഛന്‍ മമ്മിയാക്കി; ലോകത്തിലെ ഏറ്റവും സുന്ദരമായ മമ്മി

രംഗബോധമില്ലാത്ത കോമാളി എന്നാണ് പലപ്പോഴും മരണത്തെ വിശേഷിപ്പിക്കാറ്. ഇത് ഒരര്‍ത്ഥത്തില്‍ ശരിയാണെന്ന് തോന്നാറുമുണ്ട്. കാരണം അത്രമേല്‍ പ്രിയപ്പെട്ടവരെ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് മരണം കവരുന്നത്. പ്രിയപ്പെട്ട മകളെ മരണം കവര്‍ന്നപ്പോള്‍ അത് അസഹനീയമായിരുന്നു അത് അവളുടെ അച്ഛന്‍. എന്നാല്‍ മകളെ എന്നും കണ്ടുകൊണ്ടിരിക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗം പിന്നീട് ചരിത്രത്തില്‍ പോലും ഇടം നേടി.


പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരമായ മമ്മിയെക്കുറിച്ചാണ്. പ്രിയപ്പെട്ട മകളോടുള്ള ഒരു അച്ഛന്റെ അടങ്ങാത്ത സ്‌നേഹത്തിന്റെ പ്രതിഫലനം എന്നു വേണം ഈ മമ്മിയെ വിശേഷിപ്പിക്കാന്‍. സ്ലീപ്പിങ് ബ്യൂട്ടി എന്നാണ് ഈ മമ്മി അറിയപ്പെടുന്നത്. അതായത് ഉറങ്ങുന്ന സുന്ദരി അതിന്റെ പിന്നില്‍ ഒരു കാരണവുമുണ്ട്. നൂറ് വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ മമ്മി സുന്ദരമായി തന്നെ നിലനില്‍ക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മമ്മിക്ക് കാര്യമായ കേടുപാടുകളൊന്നും തന്നം ഇല്ല.

ഈ മമ്മി റൊസാലിയ ലൊംബാര്‍ഡോ എന്ന കുട്ടിയുടേതാണ്. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി എന്നാണ് ഈ മമ്മി അറിയപ്പെടുന്നതുതന്നെ. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബസ് ഓഫ് പലേര്‍മോയിലാണ് 'സ്ലീപ്പിങ് ബ്യൂട്ടി' എന്ന് വിശേഷിപ്പിക്കുന്ന സുന്ദരമായ മമ്മി സൂക്ഷിച്ചിരിക്കുന്നത്.


ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ആയിരുന്നു റൊസാലിയയുടെ ജനനം. 1918 ഡിസംബര്‍ 13 ന്. എന്നാല്‍ രണ്ട് വയസ്സ് തികയുന്നതിന് മുമ്പേ തന്നെ ഗുരുതരമായ ഒരു രോഗം മാധിച്ച് റൊസാലിയ മരണപ്പെട്ടു. ഈ ദുഃഖം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അവളുടെ മാതാപിതാക്കള്‍ക്ക്. കാരണം കണ്ടു കൊതിതീരും മുന്നേയാണ് അവര്‍ക്ക് തങ്ങളുടെ പൊന്നോമനയെ നഷ്ടമായത്. മകളുടെ വേര്‍പാട് സഹിക്കാനാകാതെ വന്നപ്പോള്‍ പിതാവ് മാരിയോ ലൊംബാര്‍ഡോ മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍ മകളെ അദ്ദേഹത്തിന് കാണാന്‍ എങ്കിലും സാധിക്കുമല്ലോ എന്നോര്‍ത്ത് അദ്ദേഹം ആശ്വസിച്ചു.


പ്രത്യേക രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എംബാം ചെയ്തുവെച്ചിരിക്കുന്ന റൊസാലിയയുടെ മൃതദേഹം കണ്ണു തുറന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അധികൃതര്‍ ഇതിന് കൃത്യമായ വിശദീകരണവും പിന്നീട് നല്‍കി. റൊസാലിയയുടെ കണ്ണുകളില്‍ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്നായിരുന്നു വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.