നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്; പ്രശാന്ത് കിഷോര്‍ സോണിയയെയും രാഹുലിനെയും കണ്ടു

നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്; പ്രശാന്ത് കിഷോര്‍ സോണിയയെയും രാഹുലിനെയും കണ്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരുകയല്ല ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചകളെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

പ്രശാന്ത് കിഷോറിന്റെ സേവനം സംബന്ധിച്ച് ഗുജറാത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. പ്രശാന്തിന്റെ സഹായം ആവശ്യമില്ലെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. രണ്ടാംനിര നേതാക്കളാകട്ടെ നേരെ വിപരീത അഭിപ്രായമുള്ളവരുമാണ്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും പ്രശാന്ത്-രാഹുല്‍ കൂടിക്കാഴ്ച്ച നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.