അണ്ണറക്കണ്ണന്റെ ദുഃഖശനി

അണ്ണറക്കണ്ണന്റെ ദുഃഖശനി


പതിവുപോലെ ഇന്നും അണ്ണാൻ കുട്ടൻ നേരത്തെ എഴുന്നേറ്റു... കണ്ണു തുറന്നപ്പോൾ ചുറ്റും നല്ല വെളിച്ചമുണ്ട്...  കിളിയമ്മേം കിളികുഞ്ഞുങ്ങളും എവിടെ.. കോഴിയമ്മേടേം മക്കളുടേയും ശബ്ദമൊന്നും ഇല്ലല്ലോ... അവൻ മെല്ലേ അമ്മയെവിടെയെന്നു നോക്കി... അമ്മ അവനു വേണ്ടി കശുമാങ്ങ ശേഖരിക്കുന്നത് അവൻ കണ്ടു. അവനോടി അമ്മയുടെ അടുത്തെത്തി... അമ്മേ... അമ്മേ... അവൻ ഉറക്കെ വിളിച്ചു... എന്താ മോനെ... അമ്മ മെല്ലെ വിളി കേട്ടു. അമ്മ അവന്റെ അടുത്തെത്തി... എന്താ അമ്മേ ആകെയൊരു നിശബ്ദത... ആരുമൊന്നും മിണ്ടുന്നില്ലല്ലോ... സാധാരണ കിളിയമ്മേടെ ശബ്ദം കേട്ടായിരുന്നു ഞാൻ ഉണരുന്നത്... കോഴിയമ്മേം കുഞ്ഞുങ്ങളും ശബ്ദമൊന്നും ഉണ്ടാക്കാതെ കൊത്തി പെറുക്കുന്നല്ലോ... എന്താ അമ്മ കാര്യം... ആരെങ്കിലും നമ്മളെ ഉപദ്രവിക്കാൻ നോക്കിയിരിക്കുന്നുണ്ടോ? അണ്ണാറക്കണ്ണൻ ഒറ്റ ശ്വാസത്തിൽ അമ്മയോട് ചോദിച്ചു.

"മോനെ നമുക്കാദ്യം വീട്ടിൽ പോകാം എന്നിട്ട് അമ്മ പറഞ്ഞു തരാം കേട്ടോ.." അമ്മ പറഞ്ഞു.. ശരിയമ്മേ അണ്ണാറക്കണ്ണനും സമ്മതിച്ചു. അവർ വീട്ടിലെത്തി... ഇനി പറയമ്മേ... അണ്ണറക്കണ്ണൻ ചിലച്ചു കൊണ്ട് പറഞ്ഞു.

മോനെ നമ്മളെ ആരും ഉപദ്രവിക്കാൻ നോക്കിയിരിക്കുന്നതു കൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും നിശബ്ദരായിരിക്കുന്നത്...    ഒരു പാവം മനുഷ്യനെ ആളുകൾ മരത്തിൽ തറച്ച് കൊല്ലുവാൻ കൊണ്ടു പോയതിന്റെ വലിയ ശബ്ദമൊക്കെ കേട്ടില്ലായിരുന്നോ മോൻ ഇന്നലെ... ആ  ഈശോ എന്നു പേരുള്ള ആളല്ലേ അമ്മേ... അണ്ണാറക്കണ്ണൻ ചോദിച്ചു... അതേ മോനേ ആ മനുഷ്യൻ തന്നെ... നമ്മളെയും നമുക്കുള്ളതെല്ലാം തന്ന ആ നീതിമാനായ  മനുഷ്യനെ അവന്റെ ആളുകൾ തന്നെ നന്മ ചെയ്തതിന് കൊന്നു... അവൻ അങ്ങനെ മരിച്ച് കിടക്കുമ്പോ നമ്മൾ ശബ്ദമുണ്ടാക്കി കളിക്കുന്നത് നല്ലതാണോ?  മോൻ നോക്കിക്കേ പ്രകൃതി മുഴുവൻ ആ മനുഷ്യനോടുള്ള ആദര സൂചകമായി നിശബ്ദതയിൽ ആഴ്ന്നു നിൽക്കുകയാണ്... കാറ്റു പോലും ശാന്തമായി എവിടെയോ മാറി നിൽക്കുന്നു... അതു കൊണ്ട് മോനും ബഹളമൊന്നും വയ്ക്കാതെ ഇരിക്കണം കേട്ടോ....
ശരിയമ്മേ അപ്പോ അതാല്ലേ ആരും കളിക്കാത്തത് ... ഞാനും ബഹളമൊന്നും വയ്ക്കാതെ ഇവിടെ ഇരുന്നോളാം അമ്മേ...

ഇന്ന് ദുഃഖ ശനി ആ മുപ്പത്തിമൂന്ന് വയസുകാരനു വേണ്ടി പ്രകൃതി പോലും നിശബ്ദമാകുന്ന ദിവസം... അവന്റെ ശബ്ദം വീണ്ടും കേൾക്കുന്നതു വരെ അവരും അവനോടൊപ്പം നിശബ്ദതയിലായിരിക്കുവാൻ ആഗ്രഹിക്കുന്നു... നമുക്കും  അവന്റെ ഉയിർപ്പിനായി പ്രത്യാശയോടെ പ്രാർത്ഥനയോടെ ഒരുങ്ങാം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.