പീഡാനുഭവ സ്മരണയിൽ ദുഖ:വെള്ളിയാചരിച്ച് അബുദബി സെന്റ് പോൾസ്  ദേവാലയം

പീഡാനുഭവ സ്മരണയിൽ ദുഖ:വെള്ളിയാചരിച്ച് അബുദബി സെന്റ് പോൾസ്  ദേവാലയം

അബുദബി: കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നൽകിയ പുതുജീവതത്തിന്റെ ഓർമായചരണം സെന്റ് പോൾസ്  ദേവാലയത്തിൽ ഫാ. വർഗീസ് കോഴിപാടൻ ഓഫ്എം കപ്പൂച്ചിൻ സഭ വൈദികന്റെ കാർമികത്വത്തിൽ ഭക്തിപൂർവ്വം നടത്തപ്പെട്ടു.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണെന്നും ഉള്ള പീഢാനുഭവ സന്ദേശം ഇടവക ജനങ്ങൾക്ക്  വേണ്ടി  നല്കി.
മുസഫാ കത്തോലിക്കാ ദേവാലയത്തിനു ഇതു രണ്ടാം തവണയാണ് ക്രിസ്തു നാഥന്റെ ഈ തിരുസ്വരൂപം നഗരി കാണിക്കൽ ശുശ്രൂഷ നടത്തിയത്, വിശ്വാസികൾക്ക് എല്ലാം പ്രത്യേക അനുഭവമായിരുന്നു, നാട്ടിൽ മാത്രം കണ്ടിട്ടുള്ള ഈശോയുടെ വലിയ രൂപം ഒറ്റത്തടിയിൽ ആറുമാസത്തോളം സമയം എടുത്തു  നിർമ്മിച്ചതാണ്.


ദേവാലയത്തിൽ പീഡാനുഭവ വായന, കുരിശിന്റെ വഴി, ആരാധന, വിശുദ്ധകുർബാന സ്വീകരണം തുടങ്ങിയ തിരുക്കർമ്മങ്ങൾ ഭക്തിപൂർവം അർപ്പിക്കപെട്ടു. പൂർണമായും കോവിഡ് പ്രോട്ടോകോൾ  അനുസരിച്ചാണ്

ദുഃഖവെള്ളിയാഴ്ച യിലെ ചടങ്ങുകൾ നടന്നത്.
ക്രിസ്തു നാഥൻന്റെ ഈ തിരുസ്വരൂപം  നാട്ടിൽനിന്ന് സെന്റ് പോൾസ് പള്ളിക്ക് വേണ്ടി കൊണ്ടുവന്നത്, സുൻറെ മെറ്റൽ ഫാബ്രിക്കേഷൻ മാനേജിങ് ഡയറക്ടറും മലയാളം കോർഡിനേഷൻ കമ്മിറ്റിയുടെ കോർഡിനേറ്ററും കൂടിയായ ലൂയിസ് കുര്യാക്കോസ് ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.