മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ രാജിവച്ചു

മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ രാജിവച്ചു

കൊച്ചി: മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഗോപി കോട്ടമുറിയ്ക്കല്‍ രാജിവച്ചു. കുട്ടികളെ പുറത്താക്കി ജപ്തി നടത്തിയ ബാങ്കിന്റെ പ്രസിഡന്റായിരുന്നു അദേഹം. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണു സൂചന. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്.

ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാന്റി, ബ്രാഞ്ച് മാനേജര്‍ സജീവന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഗോപി കോട്ടമുറിക്കല്‍ നിലവില്‍ കേരള ബാങ്ക് ചെയര്‍മാനാണ്. ഗോപി കോട്ടമുറിയ്ക്കലിന്റെ രാജി സ്ഥിരീകരിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയാറായിട്ടില്ല.

ഈ മാസം രണ്ടിനാണ് ജപ്തി വിവാദം ഉണ്ടായത്. കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.