'നിശ്ചലമായി തുടരാന്‍ ഇന്ത്യക്ക് കഴിയില്ല'; നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വരില്ല: പ്രധാനമന്ത്രി

'നിശ്ചലമായി തുടരാന്‍ ഇന്ത്യക്ക് കഴിയില്ല'; നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ചാല്‍  തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വരില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത 25 വര്‍ഷത്തേക്ക് ആളുകള്‍ നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന് തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

"വിദേശ നിര്‍മ്മിത വസ്തുക്കള്‍ നമുക്ക് ഇഷ്ടമായിരിക്കാം പക്ഷെ അവയ്ക്ക് നമ്മുടെ നാടിന്റെ മണമോ നമ്മുടെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ സ്പര്‍ശമോ ഉണ്ടാകില്ലെന്ന് മോഡി പറഞ്ഞു.

"ഇങ്ങനെ നിശ്ചലമായി തുടരാന്‍ ഇന്ത്യക്ക് കഴിയില്ല. ഉണര്‍ന്നിരിക്കുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും, നമ്മള്‍ എവിടെയായിരുന്നാലും നമുക്ക് ഇങ്ങനെ തുടരാനാവില്ല. എങ്ങനെ 'ആത്മനിര്‍ഭര്‍' ആകാമെന്ന് ലോകം മുഴുവന്‍ ചിന്തിക്കുന്ന തരത്തിലാണ് നിലവിലെ ആഗോള സാഹചര്യം" എന്ന് മോഡി കൂട്ടിച്ചേർത്തു .

"നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നവ മാത്രം വാങ്ങാന്‍ ആളുകളെ പഠിപ്പിക്കാന്‍ രാജ്യത്തെ നേതാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ആളുകള്‍ ഉണ്ടാക്കിയ സാധനങ്ങള്‍ മാത്രമേ നമ്മുടെ വീടുകളില്‍ ഉപയോഗിക്കാവൂ. ഇങ്ങനെ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം സങ്കല്‍പ്പിച്ചുനോക്കൂ" എന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.