കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്‍. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ വരുന്നത് തടസം രാഹുലാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ ആരോപിക്കുന്നു. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധി പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചു പോയതാണ്. ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പി.ജെ. കുര്യന്‍ ആരോപിച്ചു. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കിട്ട് വിദേശത്തേക്ക് പോകുന്ന രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നും കുര്യന്‍ ചോദിക്കുന്നു.
കൂടിയാലോചനകളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഒരു പ്രത്യേക കോക്കസുമായി മാത്രമാണ് ആലോചനകള്‍ നടത്തുന്നത്. മുതിര്‍ന്ന നിരവധി നേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി കോണ്‍ഗ്രസ് മാറുന്നില്ലെന്നും കുര്യന്‍ ആരോപിക്കുന്നു. രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുര്യനെതിരേ നടപടി വരാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.