ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകൾ കഴുകി ചുംബിച്ചു. ‘ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങൾക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകൾക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുർബാന സ്‌ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിയും, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഈ വർഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു.

പ്രാർഥനാ മുഖരിതമായ അന്തരീഷത്തിൽ കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. 12 കുട്ടികൾ യേശുവിൻറെ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോൾ ബഹു. വികാരി. ഫാ. ആൻ്റണി പുല്ലുകാട്ട് കുഞ്ഞുങ്ങളുടെ കാൽ കഴുകി തുടച്ച് ചുംബിച്ചു.
ഏപ്രിൽ 14 – ന് വ്യാഴാഴ്ച വൈകിട്ട് 7.30-ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി.ഫാ. ആൻ്റണി പുല്ലുകാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികനായി.

ബഹു. ഫാ. ജോസഫ് അലക്സ് യഹൂദന്മാരുടെ പെസഹാ ആചാരണത്തെപ്പറ്റിയും, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പതമാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിൻറെ അന്തസത്ത ഉൾക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.
`താലത്തിൽ വെള്ളമെടുത്തു…വെൺകച്ചയുമരയിൽ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങൾ ബഹു. വികാരി അച്ചൻ കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ലോകത്തിന് വിനയത്തിൻറെ മാതൃക നൽകിയതിന്റെ ഓർമ്മയാചരണം നടത്തി. തുടർന്ന് വിശുദ്ധ കുർബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തിൽ നടത്തപ്പെട്ടു.


വിശുദ്ധ കുർബാനയ്‌ക്കും കാൽകഴുകൽ ശുശ്രൂഷയ്‌ക്കും ശേഷം ആരാധനയും, കുട്ടികൾക്കായി പരമ്പരാഗത രീതിയിലുള്ള അപ്പും മുറിക്കൽ ശുശ്രൂഷയും, പാൽ കുടിക്കൽ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും 12 മണി വരെ തുടർന്നു. ആരാധനക്കായി മനോഹരമായി നിർമിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വം നൽകി.
ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയൻ മതേർസായിരിന്നു ഇടവകാംഗങ്ങൾക്കായി പരമ്പരാഗത രീതിയിലുള്ള അപ്പും മുറിക്കൽ ശുശ്രൂഷക്കു വേണ്ടി വന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നൽകിയത്. തിരുനാൾ ആഘോഷങ്ങളിലും, പ്രാർത്ഥനകളിലും നാനൂറിലതികം ഇടവകാംങ്ങങ്ങൾ സജീവമായി പങ്കെടുത്തു.


പെസഹാ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി അച്ചനോടൊപ്പം ട്രസ്റ്റിമാരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നൽകി.
വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.